ഓഫീസുകളില്‍ വേണ്ടാത്ത കടലാസുകളും മറ്റും ഉപേക്ഷിക്കാനായുള്ള ഒരു മിഷ്യനില്ലേ എന്തവാ അതിന്റെ പേരു്?
ഷ്രെഡിങ് മെഷീന്
അതെന്നെ. മെയിലില്‍ ഒരു ഫലിതം വന്നായിരുന്നു. ഈ മെഷീന്റെ അടുത്തു് മാനേജര്‍ വിഷമിച്ചു നില്ക്കുന്നതു കണ്ടപ്പോള്‍ സെക്രട്ടറി ചെന്നു.
"ഞാന്‍ ഹെല്പണോ?"
"ഉവ്വ്. ഇതെങ്ങനെയാണുപയോഗിക്കുന്നതെനിക്കു വലിയ പിടിയില്ല."
"വളരെ എളുപ്പമല്ലേ. കടലാസിങ്ങോട്ടെടുത്തു് ഈ വിടവിലൂടെ അകത്തോട്ടിടണം." എന്നു പറഞ്ഞു് കടലാസു മേടിച്ചു അങ്ങനെ ചെയ്തുവത്രേ. മാനേജര്‍ ബഹു ഖുശി.
"അത്രേ ഉള്ളൂ? താങ്ക്സ്. ഇനി ഇതിന്റെ കോപ്പി ഏതിലേയാണു വരിക എന്ന് കൂടി പറഞ്ഞു തന്നാട്ടെ."
ഹ ഹ ഞാനും കണ്ടായിരുന്നു. ഇപ്പൊ എന്തിനാ അതു പറഞ്ഞതു്?
ഇന്നലെ ലിഫ്റ്റു കാത്തു രണ്ടാമത്തെ നിലയില്‍ നില്ക്കുമ്പോള് ഒരു മാന്യന് ധൃതിപ്പെട്ടു വന്നു് മുകളിലേക്കും താഴേക്കുമുള്ള ബട്ടണുകള്‍ ഞെക്കുന്നതു കണ്ടു.
താഴേക്കു പോകാന്‍ താഴേക്കു ചൂണ്ടിയിരിക്കുന്ന ബട്ടണില്‍ മാത്രം ഞെക്കിയാല്‍ പോരേ?
മതി. മുകളിലേക്കു ചൂണ്ടിയിരിക്കുന്ന ബട്ടണ്‍ ഞെക്കുമ്പോള്‍ അങ്ങോട്ടു പോകാനെന്നു കരുതി മുകളിലേക്കു പോകുന്നവയും നില്ക്കും എന്നതു ചിന്തിക്കാനയാള്‍ക്കു സമയമില്ലാഞ്ഞാണോ അതോ നേരത്തേ പറഞ്ഞ ഇഗ്നറന്‍സ് ആണോ എന്നറിയില്ല. രണ്ടായാലും നഷ്ടം അയാള്‍ക്കു തന്നെ. ഇതു ചിന്തിക്കാത്തവരെ കണ്ടു പിടിക്കാനായാണു് ഫലിതം പറഞ്ഞു തുടങ്ങിയതു്.
2 comments:
:)
ചിലപ്പൊ മോളില് പോയി പിന്നെം തഴേക്കുവരാനായിരിക്കും...:)
Post a Comment