അതെ.
അതെങ്ങനെ ശരിയാകു? സത്യം ഒന്നേ ഉള്ളൂ എന്നാണല്ലോ പറയപ്പെടുന്നതു് അതിനെ അറിയുന്നതല്ലേ അറിവു്. ഞാന്‍ കള്ളന് അല്ലെങ്കില്‍ ഞാന്‍ കള്ളന് അല്ല. അറിയുന്നതും അങ്ങനെ തന്നെ അല്ലേ? ഞാന്‍ കള്ളനാണെന്നറിയാം അല്ലെങ്കില്‍ ഞാന്‍ കള്ളനല്ലെന്നറിയാം. ഇതില്‍ രണ്ടു തരം എങ്ങനെ വരും.
ശരി. കള്ളനാണു് എന്നിരിക്കട്ടെ. കട്ടതു് ഒരു പ്രത്യേക സാഹചര്യത്തിലാണെന്നു് നമുക്കറിയാമങ്കില് കട്ടവന് = കള്ളന് എന്നതു നമ്മളംഗീകരിച്ചെന്നു വരില്ലല്ലോ. അഥവാ പറഞ്ഞാല്‍ ഈ സത്യത്തില്‍ സോപാധികതയുണ്ടു്. കാര്‍ബണും ഓക്സിജനും ചേര്‍ന്നാല്‍ കാര്‍ബണ്‍ഡയോക്സൈഡ് എന്നതു സത്യം തന്നെ പക്ഷേ ചില സാഹചര്യങ്ങളില്‍ ഇതു കാര്‍ബണ്‍മോണോക്സൈഡ് ആവുകയില്ലേ. ഒന്നും ഒന്നും ഇമ്മിണി ബല്ല്യ ഒന്നാണെന്നു ബേപ്പൂര്‍ സുല്‍ത്താന്‍ പരിഹസിച്ചതിത്തരം സത്യങ്ങളെയാണു്. നിരുപാധികമായ സത്യം ആണു് രണ്ടാമത്തേതു്. ട്രെയിനിലോ മറ്റോ നിലാവുള്ള രാത്രിയില്‍ സഞ്ചരിക്കുമ്പോള്‍ ചന്ദ്രന് നമ്മുടെ കൂടെ വരുന്നതായി തോന്നിയിട്ടില്ലേ. അതു പോലെ നിരുപാധികമായ സത്യം ഏതവസ്ഥയിലും സത്യമായി തന്നെ തുടരും. ഇതു് ഒന്നേയുള്ളൂ. ഇതിനെ അറിയുന്നതാണു് ശ്രേഷ്ഠം. അതറിയുന്നവന് ആണു് മുക്തന്.
അതേതു സത്യം?
ചുരുക്കത്തില്‍ മോക്ഷപ്രാപ്തിക്കുതകുന്ന അറിവു്, അതിനുതകാത്ത അറിവു് എന്നിങ്ങനെ രണ്ടായി വിഭജിക്കാം അല്ലേ?
3 comments:
അപ്പോള്‍ ഇനി മോക്ഷപ്രാപ്തിയെന്താണെന്നറിയണം സോപാധികമായ അറിവ് എന്തെന്നറിയണമെങ്കില്‍. മോക്ഷപ്രാപ്തി തന്നെ ഒരു പുകമറയാണെങ്കില്‍ അതിനെ ഉപാധിയാക്കി സത്യം കണ്ടെത്തലും അറിവ് നേടലും വീണ്ടും കുഴമറിയും.ഇല്ലേ? ‘സത്തിയം പലത്” എന്നമട്ടില്‍ ‘മോക്ഷം‘ പലത് എന്നു വന്നാലോ? വിദ്യാവിദ്യാ തരംതിരിവ് അപ്രസക്തമാവും. പ്രശ്നമാണ്..
വെള്ളെഴുത്തു്,
മോക്ഷവും സാമാന്യവിവക്ഷയില്‍ പലതാണു്.
എന്നാല്‍ പരാമൃശമായ മോക്ഷം ഒന്നു തന്നെയാണു്. അതു വഴിയെ മനസ്സിലാവുമെന്നാണു പ്രതീക്ഷ. ആദ്യം പറഞ്ഞ സംശയങ്ങളുടെ നിവൃത്തിക്കായി ഉപാധികളെ പറ്റി ഉടനെ എഴുതുന്നു.
എന്താണ് മോക്ഷം? ഏന്താണ് സത്യം? എന്താണ് കള്ളം? എല്ലാം റിലേറ്റീവ് അല്ലേ?
Post a Comment