അണ്ണാ, പറഞ്ഞു വരുമ്പം ഹിന്ദു മതത്തില്‍ അസഹിഷ്ണുത കുറവല്ലേ? മറ്റു മതങ്ങളിലൊക്കെ ഉള്ളത്രയും ഇതിലില്ലല്ലോ?
അനിയാ, മതം എന്നു പറയുന്നതേ അസഹിഷ്ണുതയാണു്. അല്ലെങ്കില്‍ അതു് ഇന്നത്തെ വിവക്ഷയിലുള്ള മതമായി നില്‍ക്കുമോ? മറ്റൊരു സാധനത്തെ സഹിക്കില്ല എന്നു പറഞ്ഞാല്‍ അതിനു് ഏറ്റക്കുറച്ചിലുകളില്ല. ഒന്നുകില്‍ സഹിഷ്ണുത അല്ലെങ്കില്‍ അസഹിഷ്ണുത. ഇതില്‍ രണ്ടിലല്ലാതെ ഒന്നിനും നിലനില്‍പ്പില്ല. സഹിഷ്ണുത എന്നു പറയുമ്പോള്‍ അവിടെ മതമില്ല. മതം ഉണ്ടെങ്കില്‍ അസഹിഷ്ണുതയുണ്ടു്. അനിയന്‍ സൂചിപ്പിച്ച കാര്യം എനിക്കു മനസ്സിലായി. അസഹിഷ്ണുത ഇല്ലാത്തതു് മതമല്ലാത്ത ഹിന്ദുത്വത്തിലാണു്. അതു പോലെ തന്നെ അസഹിഷ്ണുത ഇല്ലാത്ത ഒരു പാടു് വേറേയും മനുഷ്യരുണ്ടു്. അവരെ മതം വച്ചു് ക്ലാസിഫൈ ചെയ്യുന്നതു് ഒരു സംസ്ക്കാരദോഷമാണു്. അനിയന്‍ നല്ല രീതിയില്‍ ചിന്തിക്കാനിടവരട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കാം. തല്‍ക്കാലം ചെന്നു് ഈ കവിത ഒന്നു വായിച്ചു വാ.
Tuesday, February 12, 2008
Subscribe to:
Post Comments (Atom)
6 comments:
അനിയാ, മതം എന്നു പറയുന്നതേ അസഹിഷ്ണുതയാണു്. അല്ലെങ്കില്‍ അതു് ഇന്നത്തെ വിവക്ഷയിലുള്ള മതമായി നില്‍ക്കുമോ? മറ്റൊരു സാധനത്തെ സഹിക്കില്ല എന്നു പറഞ്ഞാല്‍ അതിനു് ഏറ്റക്കുറച്ചിലുകളില്ല. ഒന്നുകില്‍ സഹിഷ്ണുത അല്ലെങ്കില്‍ അസഹിഷ്ണുത. ഇതില്‍ രണ്ടിലല്ലാതെ ഒന്നിനും നിലനില്‍പ്പില്ല. സഹിഷ്ണുത എന്നു പറയുമ്പോള്‍ അവിടെ മതമില്ല. മതം ഉണ്ടെങ്കില്‍ അസഹിഷ്ണുതയുണ്ടു്. VERY GOOD
ഉപഗുപ്തന്‍ ജീ,
Good fences make good neighbors...കുഞ്ഞ് പോസ്റ്റ്, സുന്ദര പോസ്റ്റ്.
ഇഷ്ടപ്പെട്ടു. വായനയും ആശയവും അതിന്റെ ആഴങ്ങളും.
"അസഹിഷ്ണുത ഇല്ലാത്തതു് മതമല്ലാത്ത ഹിന്ദുത്വത്തിലാണു്."
അണ്ണോ, അണ്ണന്‍ പറഞ്ഞത് അപ്പടി ശരി.
നല്ല പോസ്റ്റ്.
അസഹിഷ്ണുത ഇല്ലാത്ത ഒരു പാടു് മനുഷ്യരുണ്ടു്. അവരെ മതം വച്ചു് ക്ലാസിഫൈ ചെയ്യുന്നതു് ഒരു സംസ്ക്കാരദോഷമാണു്. അനിയന്‍മാരും,ചേട്ടന്മാരും നല്ല രീതിയില്‍ ചിന്തിക്കാനിടവരട്ടെ എന്നു ഞാനും പ്രാര്‍ത്ഥിക്കാം.
ഇങ്ങനെ ചിന്തിക്കട്ടേ എല്ലാരും
എന്റെ മതമില്ലാത്ത ദൈവമേ..
മതമെന്നാല്‍ ..ആദര്‍ശം.. ആശയം.. . തന്റെ ആശയവും ആദര്‍ശവും മറ്റുള്ളവരില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുമ്പോഴാണു കുഴപ്പങ്ങള്‍ക്ക് കാരണം .. അത് മതമായാലും രാഷ്ടീയമായാലും.. തനിക്ക് തന്റെ മതത്തെ (ആശയത്തെ ) പോലെ മറ്റുള്ളവര്‍ക്ക് അവരുടെ ആശയത്തെയും വിലകല്‍പ്പിച്ച് കൊടുക്കുക. അവിടെയാണു നന്മ.. അതാണു ശരിയായ മതം ( അസഹിഷ്ണുത എന്നത് ഒരു മതമാണ്. അത് വേറൊരു മതത്തിന്റെ മേലും കെട്ടി വെക്കേണ്ടതില്ല..
Post a Comment