Tuesday, February 12, 2008
മതവും സഹിഷ്ണുതയും
അനിയാ, മതം എന്നു പറയുന്നതേ അസഹിഷ്ണുതയാണു്. അല്ലെങ്കില്‍ അതു് ഇന്നത്തെ വിവക്ഷയിലുള്ള മതമായി നില്‍ക്കുമോ? മറ്റൊരു സാധനത്തെ സഹിക്കില്ല എന്നു പറഞ്ഞാല്‍ അതിനു് ഏറ്റക്കുറച്ചിലുകളില്ല. ഒന്നുകില്‍ സഹിഷ്ണുത അല്ലെങ്കില്‍ അസഹിഷ്ണുത. ഇതില്‍ രണ്ടിലല്ലാതെ ഒന്നിനും നിലനില്‍പ്പില്ല. സഹിഷ്ണുത എന്നു പറയുമ്പോള്‍ അവിടെ മതമില്ല. മതം ഉണ്ടെങ്കില്‍ അസഹിഷ്ണുതയുണ്ടു്. അനിയന്‍ സൂചിപ്പിച്ച കാര്യം എനിക്കു മനസ്സിലായി. അസഹിഷ്ണുത ഇല്ലാത്തതു് മതമല്ലാത്ത ഹിന്ദുത്വത്തിലാണു്. അതു പോലെ തന്നെ അസഹിഷ്ണുത ഇല്ലാത്ത ഒരു പാടു് വേറേയും മനുഷ്യരുണ്ടു്. അവരെ മതം വച്ചു് ക്ലാസിഫൈ ചെയ്യുന്നതു് ഒരു സംസ്ക്കാരദോഷമാണു്. അനിയന്‍ നല്ല രീതിയില്‍ ചിന്തിക്കാനിടവരട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കാം. തല്‍ക്കാലം ചെന്നു് ഈ കവിത ഒന്നു വായിച്ചു വാ.
Tuesday, January 29, 2008
പ്രസക്തി
Sunday, January 20, 2008
നിന്നെയും കൊല്ലും ഞാനും ചാവും
Saturday, January 5, 2008
ഐസ്ക്രീമും ജനറല്‍മോട്ടോര്‍സും
Wednesday, December 26, 2007
ലിഫ്റ്റ് കരാദെ
Monday, December 24, 2007
ഉപാധികള്‍
തൊട്ടെണ്ണുന്ന പൊരുളൊടുങ്ങണം. ആ അവസ്ഥയാണു് മോക്ഷം. അനിയനും ശ്രമിക്കാവുന്നതാണു്.
ദൈവദശകത്തിലെയല്ലേ ഈ വരികള്‍?
അതെ
ദൈവമേ സച്ചിദാനന്ദ എന്നൊക്കെയുള്ള വരികള്‍ക്കിടയിലും ഇങ്ങനെ ഒരു തത്വത്തെ ഒളിപ്പിച്ചു വച്ച ഇങ്ങേരു സൂത്രക്കാരന്‍ തന്നെ അല്ലേ?
നോ കമന്റ്സ്.
അവിദ്യ
അതെ.
അതെങ്ങനെ ശരിയാകു? സത്യം ഒന്നേ ഉള്ളൂ എന്നാണല്ലോ പറയപ്പെടുന്നതു് അതിനെ അറിയുന്നതല്ലേ അറിവു്. ഞാന്‍ കള്ളന്‍ അല്ലെങ്കില്‍ ഞാന്‍ കള്ളന്‍ അല്ല. അറിയുന്നതും അങ്ങനെ തന്നെ അല്ലേ? ഞാന്‍ കള്ളനാണെന്നറിയാം അല്ലെങ്കില്‍ ഞാന്‍ കള്ളനല്ലെന്നറിയാം. ഇതില്‍ രണ്ടു തരം എങ്ങനെ വരും.
ശരി. കള്ളനാണു് എന്നിരിക്കട്ടെ. കട്ടതു് ഒരു പ്രത്യേക സാഹചര്യത്തിലാണെന്നു് നമുക്കറിയാമങ്കില്‍ കട്ടവന്‍ = കള്ളന്‍ എന്നതു നമ്മളംഗീകരിച്ചെന്നു വരില്ലല്ലോ. അഥവാ പറഞ്ഞാല്‍ ഈ സത്യത്തില്‍ സോപാധികതയുണ്ടു്. കാര്‍ബണും ഓക്സിജനും ചേര്‍ന്നാല്‍ കാര്‍ബണ്‍ഡയോക്സൈഡ് എന്നതു സത്യം തന്നെ പക്ഷേ ചില സാഹചര്യങ്ങളില്‍ ഇതു കാര്‍ബണ്‍മോണോക്സൈഡ് ആവുകയില്ലേ. ഒന്നും ഒന്നും ഇമ്മിണി ബല്ല്യ ഒന്നാണെന്നു ബേപ്പൂര്‍ സുല്‍ത്താന്‍ പരിഹസിച്ചതിത്തരം സത്യങ്ങളെയാണു്. നിരുപാധികമായ സത്യം ആണു് രണ്ടാമത്തേതു്. ട്രെയിനിലോ മറ്റോ നിലാവുള്ള രാത്രിയില്‍ സഞ്ചരിക്കുമ്പോള്‍ ചന്ദ്രന്‍ നമ്മുടെ കൂടെ വരുന്നതായി തോന്നിയിട്ടില്ലേ. അതു പോലെ നിരുപാധികമായ സത്യം ഏതവസ്ഥയിലും സത്യമായി തന്നെ തുടരും. ഇതു് ഒന്നേയുള്ളൂ. ഇതിനെ അറിയുന്നതാണു് ശ്രേഷ്ഠം. അതറിയുന്നവന്‍ ആണു് മുക്തന്‍.
അതേതു സത്യം?
ചുരുക്കത്തില്‍ മോക്ഷപ്രാപ്തിക്കുതകുന്ന അറിവു്, അതിനുതകാത്ത അറിവു് എന്നിങ്ങനെ രണ്ടായി വിഭജിക്കാം അല്ലേ?